വീടുകളുടെ സമർപ്പണവും താക്കോൽദാനവും
Saturday 11 March 2023 12:00 AM IST
കൊടുങ്ങല്ലൂർ: യു.എ.ഇയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ ഫ്രന്റ്‌സ് മീറ്റ് (കെ.എഫ്.എം) സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഭവനരഹിതർക്കായി നിർമ്മിച്ചു നൽകുന്ന ഭവനപദ്ധതിയുടെ അഞ്ചാംഘട്ട പദ്ധതിയിലെ ഒമ്പതാമത്തേയും പത്താമത്തേയും വീടുകളുടെ സമർപ്പണവും താക്കോൽദാനവും നടത്തി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ഫ്‌ളോറ ഗ്രൂപ്പ് ചെയർമാനുമായ വി.എ. ഹസൻ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ധീഖ് കടമ്പോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരൻ, ഏഴാം വാർഡ് മെമ്പർ നെഫീസ അബ്ദുൽ കരീം, മഹല്ല് ഇമാം ഷമീർ മൗലവി, വനിതാവിംഗ് സെക്രട്ടറി റഷീദ താഹ, കെ.എഫ്.എം ചെയർമാൻ എ.എ. ഷംസു എന്നിവർ പ്രസംഗിച്ചു.