പുതിയ വെളിപ്പെടുത്തൽ അസംബന്ധം: സി.പി.എം

Saturday 11 March 2023 12:45 AM IST

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ അവ പിൻവലിക്കാൻ വാഗ്ദാനം നൽകിയെന്നത് നട്ടാൽ പൊടിക്കാത്ത നുണയാണ്. ഇതിന്റെ പേരിൽ പാർട്ടിക്കും സർക്കാരിനുമെതിരെ കള്ള പ്രചാരവേലകൾ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികളും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാദ്ധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം ചേർന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളിൽ ഇനിയും പുതിയ കഥകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പലവിധത്തിൽ സംഘപരിവാർ ഇടപെടുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളെ തകർക്കാനും കേന്ദ്ര സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസ് പിൻവലിക്കാമെന്ന വാഗ്ദാനം ഇടനിലക്കാരെക്കൊണ്ട് പാർട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നത് എന്നതോർക്കണം. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഘട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചരണങ്ങളെയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്. അവരുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദപ്രചരണക്കാർ മനസ്സിലാക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 തെ​ളി​വ് ​കോ​ട​തി​യിൽ കൊ​ടു​ക്കും​:​ ​സ്വ​പ്ന

മു​ഖ്യ​മ​ന്ത്രി​ക്കും​ ​കു​ടും​ബ​ത്തി​നു​മെ​തി​രാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ച്ച്,​​​ ​തെ​ളി​വു​ക​ൾ​ ​കൈ​മാ​റി​ ​കേ​ര​ളം​ ​വി​ടാ​ൻ​ 30​ ​കോ​ടി​ ​രൂ​പ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​വി​ജേ​ഷ് ​പി​ള്ള​ ​സ​മീ​പി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്നെ​ന്നും​ ​തെ​ളി​വു​ക​ൾ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്നും​ ​സ്വ​പ്ന​ ​സു​രേ​ഷ്. ത​നി​ക്കെ​തി​രെ​ ​കേ​സു​കൊ​ടു​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്ന് ​സി.​ ​പി.​എം.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നോ​ട് ​സ്വ​പ്ന​ ​ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​യാ​ന​യി​ലോ​ ​രാ​ജ​സ്ഥാ​നി​ലോ​ ​പോ​യി​ ​താ​മ​സി​ക്ക​ണ​മെ​ന്ന​ത​ട​ക്കം​ ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​വി​ജേ​ഷ് ​സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ്.​ 30​കോ​ടി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​താ​യും​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ചോ​ദി​ച്ച​തും​ ​സ​മ്മ​തി​ച്ചു.​ ​പ​ക്ഷേ​ ​എ​ല്ലാം​ ​മ​റ്റൊ​രു​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പ​റ​ഞ്ഞ​തെ​ന്നാ​ണ് ​വി​ജേ​ഷ് ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​സം​ഭ​വം​ ​ന​ട​ന്ന​യു​ട​ൻ​ ​പൊ​ലീ​സി​നെ​യും​ ​ഇ.​ഡി​യെ​യും​ ​വി​വ​ര​മ​റി​യി​ച്ചു.​ ​തെ​ളി​വു​ക​ൾ​ ​കൈ​മാ​റി​യി​ട്ടു​ണ്ട്.വി​ജേ​ഷി​നെ​ ​ആ​രാ​ണ് ​അ​യ​ച്ച​തെ​ന്ന് ​ക​ണ്ടെ​ത്തേ​ണ്ട​ത് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യാ​ണ്.​ ​വി​ജേ​ഷ് ​എ​ന്നെ​ ​കോ​ട​തി​ക​യ​റ്റി​യാ​ൽ​ ​അ​വി​ടെ​യും​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കും.​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​യു​ന്ന​ ​നി​യ​മ​ന​ട​പ​ടി​യും​ ​നേ​രി​ടും.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​പൂ​ട്ടി​യ​ ​ഒ​രു​ ​ക​മ്പ​നി​യു​ടെ​ ​പേ​രി​ൽ​ ​വെ​ബ്‌​സീ​രി​സ് ​നി​ർ​മി​ക്കാ​ൻ​ ​വി​ജേ​ഷ് ​പി​ള്ള​യ്ക്കു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ്രോ​ത​സി​നെ​ക്കു​റി​ച്ച് ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും​ ​സ്വ​പ്ന​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.