നവീകരിച്ച സ്‌കൂൾ ഗ്രൗണ്ട് ഉദ്ഘാടനം

Saturday 11 March 2023 12:00 AM IST
അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്‌കൂൾ ഗ്രൗണ്ട് ഫുട്ബാൾ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്മാടം: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്‌കൂൾ ഗ്രൗണ്ടിന്റെയും കുട്ടികൾക്കുള്ള സമ്മർ ഫുട്ബാൾ ക്യാമ്പിന്റേയും ഉദ്ഘാടനം ഫുട്ബാൾ താരം ഐ.എം. വിജയൻ നിർവഹിച്ചു. കുട്ടികൾക്കും വഴിയാത്രികർക്കും അപകടം ഒഴിവാക്കാനുള്ള സുരക്ഷാ വേലി, കാണികൾക്കുള്ള ഇരിപ്പട സൗകര്യം, മാറ്റി വയ്ക്കാവുന്ന ഗോൾ പോസ്റ്റുകൾ, ജംമ്പിംഗ് പിറ്റ് എന്നിവയോടെയാണ് ഗ്രൗണ്ട് നവീകരിച്ചത്. സ്‌കൂൾ മാനേജർ ഫാജോൺ കിടങ്ങൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡെന്നസ് പെല്ലിശ്ശേരി, പ്രിൻസിപ്പൽ ടോബി തോമസ്, ഹെഡ്മാസ്റ്റർ സ്റ്റെയ്‌നി ചാക്കോ എന്നിവർ പ്രസംഗിച്ചു. പാദുവാരശ്മി പാരിഷ് ബുള്ളറ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്.