കോൺഗ്രസ് രാജ്ഭവൻ മാർച്ച് 13ന്

Saturday 11 March 2023 12:05 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ 13ന് കെ.പി.സി.സിയുടെനേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. മ്യൂസിയം ജംഗ്ഷനിൽ നിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന മാർച്ച് 11 മണിക്ക് രാജ്ഭവന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.