യുവാവിനെ അക്രമിച്ച നാല് പേർ അറസ്റ്റിൽ

Saturday 11 March 2023 12:25 AM IST

വർക്കല: ഫുട്ബാൾ കളിക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചക്കേസിൽ നാലുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ സ്വദേശികളായ സുധി,അജി,നന്ദുശിവ,അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് വൈകിട്ട് 6നായിരുന്നു സംഭവം. വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുകയായിരുന്ന വെട്ടൂർ വലയന്റകുഴി സ്വദേശി സുമേഷിനാണ് മർദ്ദനമേറ്റത്.

പ്രതികൾ നാലുപേരും ചേർന്ന് ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പാറക്കല്ല് ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ യുവാവിന്റെ മൂക്കിന് പൊട്ടലുണ്ട്. നെറ്റിയിലും കണ്ണിന്റെ ഭാഗത്തും പരിക്കുണ്ട്. കഴുത്തിലെ ഞരമ്പിനും ക്ഷതമേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ തേടിയ യുവാവിനെ ഇപ്പോൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.