അയൽക്കാരെ ആക്രമിച്ച കേസിൽ അറസ്റ്റിൽ
Saturday 11 March 2023 12:29 AM IST
തിരുവനന്തപുരം: അയൽവാസികളെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. നേമം വെള്ളായണി പറമ്പിൽ വീട്ടിൽ താമര അനിയെന്ന അനിൽകുമാറാണ് (50) പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത അയൽവാസികളെയാണ് ഇയാൾ ആക്രമിച്ചത്. ഫോർട്ട് എ.സി.പി ഷാജി, നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ ഉമേഷ്, വിപിൻ, പ്രസാദ്, വിജയൻ, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ ബിനീഷ്, ഹോംഗാർഡ് ജീവകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.