പെൺകുട്ടികളെ ശല്യം ചെയ്യുന്നത് വിലക്കിയ ട്യൂട്ടോറിയൽ അദ്ധ്യാപകന് വിദ്യാർത്ഥികളുടെ മർദ്ദനം

Saturday 11 March 2023 12:32 AM IST

ഉദിയൻകുളങ്ങര: ധനുവച്ചപുരത്ത് ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ പ്രതിഭാ ട്യൂട്ടോറിയൽ കോളേജിലെ പ്രഥമ അദ്ധ്യാപകനായ വിക്രമനെയാണ് (56) ഓഫീസിൽ കയറി മർദ്ദിച്ചത്. ധനുവച്ചപുരം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരാണ് മർദ്ദിച്ചതെന്ന് അദ്ധ്യാപകൻ പൊലീസിന് മൊഴി നൽകി.

പാരലൽ കോളേജിലെത്തി വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്നത് വിലക്കിയതിന്റെ പ്രതികാരമാണ് സംഭവമെന്ന് വിക്രമൻ പൊലീസിനോട് പറഞ്ഞു. അക്രമത്തിൽ അദ്ധ്യാപകന് മൂക്കിന് പരിക്കേറ്റു. പാറശാല പൊലീസെത്തി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. വിക്രമൻ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.