മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Saturday 11 March 2023 12:45 AM IST

തോപ്പുംപടി: വില്പനയ്ക്കായെത്തിച്ച എം.ഡി.എം.എയുമായി യുവാവിനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പനയപിള്ളി സ്വദേശി ഷമീറിനെയാണ്(47) മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ചുള്ളിക്കലിൽ നിന്ന് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 4.27 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എസ്.ഐ സെബാസ്റ്റ്യൻ പി ചാക്കോ, സീനിയർ സി.പി.ഒമാരായ അനീഷ് അനിൽകുമാർ,സി.പി.ഒ ഉമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.