അമ്പലപ്പുഴ തെക്ക് പഞ്ചായത്തി​ന്റെ പദ്ധതി​കൾക്ക് അംഗീകാരം

Saturday 11 March 2023 1:51 AM IST
അമ്പലപ്പുഴ

അമ്പലപ്പുഴ: സംസ്ഥാനത്ത് 2023- 24 വാർഷിക പദ്ധതി ആദ്യം സമർപ്പിച്ച അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. മാർച്ച് എട്ടിന് കൂടിയ ആസൂത്രണ സമിതി യോഗത്തിൽ അടങ്കൽ തുകയായ 7.06 കോടി​യുടെ 84 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

വ്യത്യസ്ത തരം പദ്ധതികളാണ് ഇത്തവണ ഏറ്റെടുത്തിട്ടുള്ളത്. വായനാ ശീലം വർദ്ധിപ്പിക്കാൻ സഞ്ചാരം എന്ന പേരി​​ൽ സഞ്ചരിക്കുന്ന വായനശാല വഴി വീടുകളിൽ പുസ്തകം എത്തിക്കുന്ന പദ്ധതി, വയോജന ക്ഷേമം ലക്ഷ്യമിട്ട് പ്രഭാസായം പദ്ധതി വഴി പകൽ വീട് കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി കെയർ ടേക്കറെ നിയമിക്കലും ഉല്ലാസ യാത്ര ഉൾപ്പടെയുള്ള വിനോദ പരിപാടികളും, സ്ത്രീകളുടെ ഉന്നമനത്തിനായി പെൺപെരുമ പദ്ധതി തുടങ്ങി​യവയാണ് ശ്രദ്ധേയം. എൽ.പി സ്കൂളുകൾക്ക് ക്ലാസ് റൂം ലൈബ്രറി ഒരുക്കാൻ അക്ഷര ജ്വാല പദ്ധതിയും വൃക്കരോഗികൾക്ക് ഡയാലിസിസി​ന് സാന്ത്വനം പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. ലൈഫ് പദ്ധതി, അതി ദരിദ്രർക്ക് സ്ഥലവും വീടും ജീവനോപാധിയും, ശുചിത്വ മേഖല, സുജലം - തോടുകളുടെ നവീകരണം, സോളാർ പാനൽ സ്ഥാപിക്കൽ, വായനശാലകൾക്ക് പുസ്തകം, ഫർണീച്ചർ, മത്സ്യബന്ധന മേഖലയിൽ കുടിവെള്ള ടാങ്ക്, മത്സ്യബന്ധന വല, കർഷകർക്ക് നെൽ വിത്ത്, പാലിയേറ്റീവ് കെയർ, ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്ന് വാങ്ങൽ, ആസ്തികളുടെ സംരക്ഷണം, ലാപ് ടോപ്പ് വി​തരണം തുടങ്ങി എല്ലാ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.

Advertisement
Advertisement