വനിതാദിന സംവാദം
Saturday 11 March 2023 12:07 AM IST
ആലപ്പുഴ: ആര്യാട് ബ്ലോക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണവും പൊതുസമൂഹവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ആര്യാട് ബ്ലോക്ക് പെൻഷൻ ഭവനിൽ നടന്ന പരിപാടി ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷീനാ സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ദേവി.കെ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. ടി.സുശീല അദ്ധ്യക്ഷയായി. എസ്.രാധ, കെ.ടി.മോളി, ഗിരിജാ ഗോപി, പി.വി.ജാനമ്മ, എം.യശോധര, കെ.എസ്.എസ്.പി.യു ജില്ലാ ജോ സെക്രട്ടറി വി.എസ്.ചന്ദ്രശേഖരൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.