ടിന്റു ദിലീപിനെ അനുമോദിച്ചു
Saturday 11 March 2023 12:09 AM IST
കുട്ടനാട് : ദേശിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ എടത്വ സ്വദേശിനി ടിന്റു ദിലീപിനെ എടത്വാ സൗഹൃദവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
യാക്കോബ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത പുരസ്ക്കാരദാനം നിർവഹിച്ചു. സൗഹൃദവേദി ചെയർമാൻ ഡോ ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷനായി. ഫാദർ വില്യംസ് ചിറയത്ത്, ബിജു പി.തോമസ്, അജോയി കെ.വർഗീസ്, റെന്നി തോമസ് , സുരേഷ് ദാമോദരൻ, വിൻസൻ പൊയ്യാലുമാലിയിൽ, ഷേബ വില്യംസ്, സിയാദ് മജീദ് തുടങ്ങിയവർ പങ്കെടുത്തു.