"വുമൻ ദ ഗ്രേറ്റ് "പുരസ്കാരം

Saturday 11 March 2023 12:09 AM IST

ആലപ്പുഴ: വനിതാദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ "വുമൻ ദ ഗ്രേറ്റ് "പുരസ്കാരം ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമയ്ക്ക് പി.പി.ചിത്തരഞ്ജൻ എം.എൽ.എ സമ്മാനിച്ചു.ക്ളബ് പ്രസിഡന്റ് കേണൽ സി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സുധർമ്മ ഭുവനചന്ദ്രൻ, ബിജി എസ്, ആശ കൃഷ്ണാലയം, ഷക്കീല അബ്ദുൾ വഹാബ് എന്നിവരെയും ആദരിച്ചു.സുവി വിദ്യാധരൻ, സിബി ഫ്രാൻസിസ്, അഡ്വ.പ്രദീപ് കൂട്ടാല, ജിൻസി റോജസ്, ജോമോൻ കണ്ണാട്ടുമഠം, നസീർ പുന്നക്കൽ, റോജസ് ജോസ്, ജി. ഹരികുമാർ, ഫിലിപ്പോസ് തത്തംപള്ളി, ബോബൻ വർഗീസ്, രമ വിജയകുമാർ, രജിത സുവി, മിനി പ്രദീപ്‌, ധന്യ സിബി, റാണി ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.