ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത

Saturday 11 March 2023 1:28 AM IST

ബംഗളൂരു: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണ്ഡ്യ എം.പിയും നടിയുമായ സുമലത അംബരീഷ്. മാണ്ഡ്യയുടെ വികസനത്തിന് തന്നെ പിന്തുണയ്ക്കുമെന്ന് ബോദ്ധ്യമുള്ളതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നതായി അവർ പറഞ്ഞു. ബി.ജെ.പിക്കായി പ്രചാരണം നടത്തും. ബംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഞായറാഴ്ച മാണ്ഡ്യയിലെത്തുന്നതിനു തൊട്ടുമുമ്പാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാൽ ബി.ജെ.പിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. സുമലത ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന സൂചന നല്കി ബസവരാജ് ബൊമ്മെ രംഗത്തെത്തിയിരുന്നു.