അനിത മാത്യൂസിന് ആദരം
Saturday 11 March 2023 1:45 AM IST
മാന്നാർ : ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത കൈയുമായി സ്വയംതൊഴിൽ സംരംഭം നടത്തുന്ന കുട്ടമ്പേരൂർ ആറ്റിങ്കൽ വീട്ടിൽ അനിത മാത്യൂസിനെ വനിതാദിനത്തിൽ അവളിടം യുവതി ക്ലബ്ബ്, കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് പതിനേഴാം വാർഡ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു. കരുണ പാലിയേറ്റീവ് കെയർ മാന്നാർ പഞ്ചായത്ത് പതിനേഴാം വാർഡിന്റെ ഉപഹാരം കൺവീനർ എം.പി.സുരേഷ് കുമാർ നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് അവളിടം യുവതി ക്ലബ് പ്രസിഡന്റ് സന്ധ്യശങ്കർ പൊന്നാട അണിയിച്ചു. എ.അനീഷ, സനിത ജയകുമാർ, ശില്പ നീനു, ഗീതു കൃഷ്ണ, സൂര്യ എസ്.നായർ, അഖില, കെ.വി.മാത്യൂസ് എന്നിവർ പങ്കെടുത്തു.