ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ രാജിവെച്ചു
Saturday 11 March 2023 1:49 AM IST
തൃശൂർ : കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ രാജിവെച്ചു. എൽ.ഡി.എഫ് ധാരണ പ്രകാരമാണ് രാജി. ഇന്നലെ ബഡ്ജറ്റ് ചർച്ച കഴിഞ്ഞ് പാസാക്കിയ ശേഷമാണ് മേയർക്ക് രാജി സമർപ്പിച്ചത്. സി.പി.ഐക്കായിരിക്കും ഇനി ഡെപ്യൂട്ടി മേയർ സ്ഥാനം. സാറാമ്മ റോബ്‌സണോ, ബീന മുരളിയോ ഡെപ്യൂട്ടി മേയറായേക്കും. അതേസമയം മേയറുടെ രാജി കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.