ജർമ്മനിയിൽ വെടിവയ്പ്: 8 മരണം
Saturday 11 March 2023 7:09 AM IST
ബെർലിൻ: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 1.45ന് ഡീൽബോഗി സ്ട്രീറ്റിലെ യഹോവസ് വിറ്റ്നസ് സെന്ററിലാണ് സംഭവം. ഹാളിലെ ജനാല വഴിയാണ് വെടിവയ്പ് നടത്തിയത്. എട്ട് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഫിലിപ്പ് എഫ് എന്ന അക്രമി പിന്നീട് സ്വയം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇയാൾ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി സൂചനയുണ്ട്. 50 പേരാണ് ഹാളിലുണ്ടായിരുന്നത്. മരിച്ചവരെല്ലാം ജർമ്മൻ പൗരന്മാരാണ്. ആക്രമണത്തെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അപലപിച്ചു. അന്വേഷണം നടക്കുന്നു.