ഗവ. ലോ കോളേജിൽ ഗവേഷണ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

Sunday 12 March 2023 12:32 AM IST

തൃശൂർ: നിയമപഠനം നീതി ബോധത്തിലും മനുഷ്യ നന്മയിലും അധിഷ്ഠിതമായിരിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. തൃശൂർ ഗവ. ലോ കോളേജിൽ പുതിയ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം നിയമ പഠനത്തെയും നീതിന്യായ സംവിധാനങ്ങളെയും മാറ്റിയെന്നും അക്കാര്യവും ഉൾക്കൊള്ളണമെന്നും അവർ കൂട്ടിച്ചേർത്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോ കോളേജിലെ പൂർവ വിദ്യാർഥികളായ ജഡ്ജിമാരെ മന്ത്രി അനുമോദിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സോണിയ കെ. ദാസ് അദ്ധ്യക്ഷയായി. ഹൈക്കോടതി രജിസ്ട്രാർ (വിജിലൻസ്) കെ.വി. ജയകുമാർ വിശിഷ്ടാതിഥിയായി.

ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ എൻ. പ്രസാദ്, സബ്ജഡ്ജ് ടി. മഞ്ജിത്ത്, മുൻ പ്രിൻസിപ്പൽ ഡോ. മേഴ്‌സി തെക്കേക്കര, അഭിലാഷ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement