പനി പടരുമ്പോഴും മരുന്നിന് പോലും ഡോക്ടർമാരില്ല.

Sunday 12 March 2023 12:13 AM IST

കോട്ടയ . പനി പടർന്ന് പിടിക്കുമ്പോഴും ജില്ലയിലെ സർ‌ക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് രോഗികൾ മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത്. ഉച്ചകഴിഞ്ഞാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. രാവിലെ മുതൽ പ്രായമായവരുടെയും, കുട്ടികൾ അടക്കമുള്ള രോഗികളുടെയും നീണ്ട നിര സർക്കാർ ആശുപത്രികളിൽ ദൃശ്യമാണ്.

ക്യൂ നിന്ന് മടുത്ത് പലരും സ്വകാര്യആശുപത്രികളിലേക്ക് മടങ്ങുകയാണ്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലടക്കം രാത്രികാലങ്ങളിൽ രണ്ട് ഡോക്ടർമാരുണുള്ളത്. രോഗികളുടെ തിരക്കേറിയാൽ ഇവരും ആകെ അസ്വസ്ഥരാണ്.