ബിരുദദാന ചടങ്ങ് നടത്തി.

Sunday 12 March 2023 12:19 AM IST

ചങ്ങനാശേരി . സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിലെ അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ബിരുദദാന ചടങ്ങ് നടത്തി. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. എം ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ജോസഫ് പാറയ്ക്കൽ, മീഡിയ വില്ലജ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ഏത്തക്കാട്, ജോസഫ് സാം, ലൈജു കാണിച്ചേരിൽ, അതുല്യ പി.സന്തോഷ്‌, ആരാധന സജിത്ത്, ശബരി വിനോദ് എന്നിവർ പങ്കെടുത്തു. ദി ടോപ്പ് ഇൻ ഇന്ത്യ, ഡിജിറ്റൽ ജേണലിസം ഇൻ ഇന്ത്യ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

Advertisement
Advertisement