ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു.
Sunday 12 March 2023 12:22 AM IST
കോട്ടയം . പനച്ചിക്കാട് ചാന്നാനിക്കാട് വാലുപറമ്പിൽ അജിത്ത് (22) നെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു. ഇയാൾ ചാന്നാനിക്കാട് സ്വദേശിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാൽ വീണ്ടും സമാന കേസിൽ പ്രതിയായി. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.