പുസ്തക പ്രകാശനം
Saturday 11 March 2023 10:42 PM IST
പിലാത്തറ: ഡോ. വി.ടി.വി.മോഹനൻ, ഡോ.സ്മിത കെ.നായർ എന്നിവർ ചേർന്ന് തയ്യാറാക്കിയ കണ്ണൂർ ഭാഷാഭേദ നിഘണ്ടു കഥാകൃത്ത് ടി.പദ്മനാഭൻ പ്രകാശനം ചെയ്തു. പിലാത്തറ സെന്റ് ജോസഫ് കോളേജ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭാഷാവൈവിധ്യ പഠന കേന്ദ്രം ഡയറക്ടർ എ.എം.ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ മുഖ്യാതിഥിയായിരുന്നു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എം.ജയകൃഷ്ണൻ പുസ്തക പരിചയം നടത്തി.