കെ.സി.സി.പി.എൽ പെട്രോൾ പമ്പ് ഉദ്ഘാടനം

Saturday 11 March 2023 10:44 PM IST

പാപ്പിനശ്ശേരി:പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമി​റ്റഡിന്റെ ആഭിമുഖ്യത്തിൽ മാങ്ങാട്ട് പറമ്പിൽ ആരംഭിക്കുന്ന രണ്ടാമത്തെ പെട്രോൾ പമ്പ് സംസ്ഥാന സർക്കാരിന്റെ നൂറുദിനം പരിപാടിയുടെ ഉദ്ഘാടനം 19 ന് രാവിലെ 11.30 ന് മന്ത്റി പി.രാജീവ് നിർവഹിക്കും .എം.എൽ.എ എം.വിജിൻ അദ്ധ്യക്ഷത വഹിക്കും.കമ്പനി പുതുതായി ആരംഭിച്ച ഡിസ്​റ്റിൽഡ് വാട്ടർ മന്ത്റി വിപണിയിലിറക്കും. കൂടാതെ കമ്പനി സ്​റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ നടത്തിവരുന്ന ഐ .ടി ഇൻകുബേഷൻ സെന്ററിന്റെ നാലാം വാർഷികാഘോഷവും നടക്കും. സ്​റ്റാർട് അപ് മിഷൻ ഡയറക്ടർ ഉൾപ്പെടെ ഐ.ടി മേഖലയിലെ വിവിധ വിദഗ്ധർ സെമിനാറിൽ വിഷയം അവതരിപ്പിക്കും.സ്​റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വർക്ക് പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി മൈസോണിൽ പേര് രജിസ്​റ്റർ ചെയ്യണം.

Advertisement
Advertisement