ഉപകരണ വിതരണം

Sunday 12 March 2023 12:06 AM IST

പൂച്ചാക്കൽ:പെരുമ്പളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽപ്പെടുത്തി അങ്കണവാടികൾക്ക് ആവശ്യമായ പ്രഷർ കുക്കർ, ഭക്ഷ്യധാന്യ കണ്ടെയ്നർ , പായ, വെയിംഗ് ബാലൻസ്, അഡിഷണൽ ഗ്യാസ് സിലിണ്ടർ, വയോജങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം പ്രസിഡന്റ് അഡ്വ.വി.വി.ആശ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി എസ് സൂപ്പർവൈസർ അനീസ സ്വാഗതം പറഞ്ഞു.. സ്ഥിരം സമിതി അദ്ധ്യക്ഷർ , പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ , അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സി.ഗോപിനാഥ് നന്ദി പറഞ്ഞു.

Advertisement
Advertisement