കാപ്പാ ചുമത്തി നാടുകടത്തി
Monday 13 March 2023 12:46 AM IST
കോട്ടയം . യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കൂട്ടിക്കൽ ഔട്ട് പോസ്റ്റ് കരിപ്പയിൽ വീട്ടിൽ ഇബ്രാഹിം (21) നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറുമാസത്തേയ്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറെ വർഷങ്ങളിലായി ജില്ലയിലെ കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപള്ളി, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ പെരുവന്താനം, തൊടുപുഴ പത്തനംതിട്ട ജില്ലയിലെ പന്തളം എന്നീ സ്ഥലങ്ങളിൽ മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.