ജൈവകൃഷി വിളവെടുപ്പ്.

Monday 13 March 2023 12:09 AM IST

ഇളങ്ങുളം . ശാസ്താ ദേവസ്വം കെ വി എൽ പി ജി സ്‌കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻ കൃഷികളുടെ വിളവെടുപ്പ് നടത്തി. സ്‌കൂൾ വളപ്പിലെ അര ഏക്കർ സ്ഥലത്ത് നട്ടുവളർത്തിയ ശീമച്ചേമ്പ്, ഞാലിപ്പൂവൻ എന്നിവയാണ് വിളവെടുത്തത്. ഇളങ്ങുളം വല്ലാട്ടുപറമ്പിൽ സുകുമാരൻ നായരുടെ നേതൃത്വത്തിൽ കൃത്രിമവളങ്ങൾ ചേർക്കാതെ നടത്തിയ കൃഷിയിൽ ലഭിച്ച നൂറുമേനി വിളവ് കുട്ടിക്കർഷകർ ആഘോഷമായി വിളവെടുത്തു. ശീമച്ചേമ്പ് ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ വരും ദിവസങ്ങളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ കൂടെ വിളമ്പും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, വാർഡ് മെമ്പർ അഖിൽ അപ്പുക്കുട്ടൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ അനൂപ് കരുണാകരൻ, സുജാതാ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.