മേലുകാവിൽ തീപിടിത്തം.

Monday 13 March 2023 12:44 AM IST

മേലുകാവ് . തെക്കുംഭാഗം കളപ്പുരപ്പാറയിൽ പത്തേക്കർ കൃഷി ഭൂമിയിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു തീപിടിച്ചത്.

പുല്ലാങ്കുളം , ഐക്കരക്കുന്നേൽ എന്നീ പുരയിടങ്ങളിലെ 150 റബർ മരങ്ങൾ, റബർ തൈകൾ, കപ്പ, തെങ്ങ്, വാഴ എന്നിവ കത്തിനശിച്ചു. ഈരാറ്റുപേട്ട , പാലാ എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തീയണച്ചത്. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, വാർഡ് മെമ്പർ അനുരാഗ് പാണ്ടിക്കാട്ട്, സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ, ഷിബു രാഘവന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.