അധിവർഷ ആനുകൂല്യം.
Monday 13 March 2023 12:48 AM IST
കോട്ടയം . കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ 60 വയസ് പൂർത്തീകരിച്ച് 2014 മുതൽ 2017 വരെ അധിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവ ഇനിയും ഓഫീസിൽ ഹാജരാക്കാത്തവർ മാർച്ച് 31നുള്ളിൽ ഹാജരാക്കണം. പേരിലോ മേൽവിലാസത്തിലോ വ്യത്യാസമുള്ളവർ പഞ്ചായത്ത് വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണസർട്ടിഫിക്കറ്റിന്റെ കോപ്പി, ബന്ധം തെളിയിക്കുന്നതിന് റേഷൻ കാർഡിന്റെ കോപ്പി, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.