ഓസ്കാറിൽ നാട്ടു നാട്ടു, ചുവടു വയ്ക്കുന്നത് ഗോട്ട്ലീബ്

Monday 13 March 2023 2:57 AM IST

ഓസ്കാർ അവാർഡ് നിശയിൽ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ മത്സരിക്കുമ്പോൾ പാട്ടിന് ചുവടുവയ്ക്കുന്നത് അമേരിക്കൻ നർത്തകിയും അഭിനേത്രിയുമായ ലോറൻ ഗോട്ട് ലീബ്. ഒാസ്കാർ വേദിയിൽ നാട്ടു നാട്ടു ഗാനത്തിന് ഞാൻ ചുവടുവയ്ക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞാൻ. എല്ലാവരുടെയും ആശംസ വേണം. ലോറൻ ഗോട്ട് ലീബ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു . സോ യു തിങ്ക് യു ക്യാൻ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മത്സരാർത്ഥിയായതോടെയാണ് ലോറൻ ശ്രദ്ധിക്കപ്പെടുന്നത്.ഇന്ത്യയിലും ലോറന് ഏറെ ആരാധകരുണ്ട്. നാട്ടുനാട്ടു എന്ന ഗാനരംഗത്ത് ജൂനിയർ എൻ.ടി. ആറിന്റെയും രാംചരണിന്റെയും ചുവടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് എ.എം. കീരവാണി ആണ് സംഗീതം ഒരുക്കിയത്.

Advertisement
Advertisement