മധു ലിമായെ ജന്മശതാബ്ദി, അനുസ്മരണം
Monday 13 March 2023 12:18 AM IST
പയ്യന്നൂർ: അടിയന്തരാവസ്ഥ വിരുദ്ധ മുന്നണിയിൽ ഹിന്ദുത്വ ശക്തികൾ മേൽക്കൈ നേടുമ്പോൾ അതിനെതിരെ ദ്വയാംഗത്വ വിഷയം ഉയർത്തി സമരം ചെയ്ത മധു ലിമായെയുടെ രാഷ്ട്രീയം ഇന്ന് ഏറെ പ്രസക്തമാണെന്നു ചൂര്യായി ചന്ദ്രൻ പറഞ്ഞു.
ലോഹ്യ വിചാരവേദി കണ്ണൂർ ജില്ലാ സമിതി പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച മധു ലിമായെ ജന്മശതാബ്ദി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ശിവരാമ ഭാരതി ഒരു സോഷ്യലിസ്റ്റ് വിസ്മയം" എന്ന പുസ്തകം, ഡോ. മഹേഷ് മംഗലാട്ട് പ്രകാശനം ചെയ്തു. ടി.വി. ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. "ഭരണഘടന സംവരണം സാമൂഹ്യ വിപ്ലവം" എന്ന വിഷയത്തെക്കുറിച്ച് അഡ്വ. വിനോദ് പയ്യട സംസാരിച്ചു. ലോഹ്യ വിചാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ. പി. രജിനാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാജീവ് കുമാർ സ്വാഗതം പറഞ്ഞു.