ശില്പശാല സംഘടിപ്പിച്ചു
Monday 13 March 2023 1:41 AM IST
വർക്കല: വർക്കല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞടുത്ത വിദ്യാർഥികൾക്കായി ദ്വിദിന ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു. ബി.ആർ.സി ഡയറക്ടർ കെ. എസ് ദിനിൽ, കോ-ഓർഡിനേറ്റർ ശ്രീലേഖ എന്നിവർ നേതൃത്വം നൽകി. കവിത, കഥ വിഭാഗങ്ങളിലായി കവി ശശി മാവിന്മൂട്, വർക്കല അശോകൻ, വർക്കല ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ ഉദ്ഘാടനംചെയ്തു.
വർക്കല നഗരസഭ കൗൺസി ലർ പി.എം ബഷീർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗ രചനകൾ പുസ്തകമാക്കി പ്രകാശിപ്പിച്ചു.