സ്കൂൾ വാർഷികാഘോഷം
Monday 13 March 2023 1:41 AM IST
വർക്കല: അയിരൂർ കളത്തറ എ.എം.യു.പി സ്‌കൂളിന്റെ 61 -ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ എസ്. ഷാജഹാന്റെ യാത്രയയപ്പ് സമ്മേളനവും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്‌തു. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.എം ഷഫീർ, നടൻ പ്രദീപ് വൈഗ, മാനേജർ അംബിക പദ്മസനൻ, ഹെഡ്മാസ്റ്റർ എസ്. ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ എം. ഷൈജി, വിനോജ് വിശാൽ, സലീനകമാൽ, വി. ബിനു, എസ്. എം. സി ചെയർമാൻ എസ്. വിജയൻ, പി.ടി.എ പ്രസിഡന്റ് ഷബിൻകുമാർ എന്നിവർ സംസാരിച്ചു. അദ്ധ്യാപിക എൻ.താഹിറാബീഗം രചിച്ച 'കണ്ടതും കേട്ടതും ' എന്ന പുസ്‌തകം പ്രകാശിപ്പിച്ചു.