തളിയിൽ ബിജു ചെയർമാൻ

Monday 13 March 2023 12:09 AM IST
തളിയിൽ ബിജു

പയ്യാവൂർ: ശിവക്ഷേത്ര ദേവസ്വം ചെയർമാനായി ബിജു തളിയിലും അംഗങ്ങളായി കെ.വി ഉത്തമരാജൻ, ശരത് ശശി നരയോടൻ എന്നിവരെയും കുടക് പ്രതിനിധികളായി മുണ്ടയോടൻ അജിത് സുബയ്യ, ബഹുരിയൻ ജീവൻ എന്നിവരെയും മലബാർ ദേവസ്വം ബോഡ് നിയമിച്ചു. ക്ഷേത്രത്തിൽ നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ തളിയിൽ ബിജുവിനെ ഐക്യകണ്‌ഠേനയാണ് ചെയർമാനായി തിരഞ്ഞെടുത്തത്.

തുടർന്ന് നടന്ന സ്വീകരണ യോഗം മലബാർ ദേവസ്വം ബോർഡംഗം കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി അംഗം ഷൈലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സ്റ്റാഫ് പ്രതിനിധി പ്രകാശൻ, ദേവസ്വം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എം.സി നാരായണൻ, വാസവപുരം മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് എടവൻ നാരായണൻ, കുന്നത്തൂർ മുത്തപ്പൻ ക്ഷേത്ര ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ, കോമരത്തച്ചൻ കോയിറ്റി രാജൻ നമ്പ്യാർ, നെയ്യമൃത് സംഘം മാനേജർ കരുണാകരൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു