റസിഡൻസ് അസോ. രൂപീകരിച്ചു

Monday 13 March 2023 12:15 AM IST

മാഹി: ക്ഷേമം, വികസനം, കാരുണ്യ പ്രവർത്തനം, കലകായിക മേഖലയിലെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി ചാലക്കര വയൽ പോന്തയാട്ട്, വരപ്രത്ത് ക്ഷേത്രം എന്നീ പ്രദേശങ്ങളിലുള്ള വീടുകളെ ഉൾപ്പെടുത്തി സമന്വയ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.പി. അശോകൻ, സത്യൻ കുനിയിൽ, കെ.വി. ഹരീന്ദ്രൻ, കെ.കെ. രാജീവൻ, കെ. വത്സകുമാർ, നസീർ കേളോത്ത്, കെ.വി. സന്ദീപ്, പി.പി. ജയപ്രകാശ് സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. എ.പി. അശോകൻ (രക്ഷാധികാരി), സത്യൻ കേളോത്ത് (പ്രസിഡന്റ്), കെ.കെ. രാജീവൻ, കെ. വത്സകുമാർ, നസീർ കേളോത്ത് (വൈസ് പ്രസിഡന്റ്), സത്യൻ കുനിയിൽ (ജനറൽ സെക്രട്ടറി), പി.പി. ജയപ്രകാശ്, കെ.വി. സന്ദീപ്, രാം പ്രസാദ് കേളോത്ത് (ജോയിന്റ് സെക്രട്ടറി), സുനിൽ കേളോത്ത് (ട്രഷറർ), കെ.വി. ഹരീന്ദ്രൻ (മീഡിയ കൺവീനർ).