മത വിദ്യാഭ്യാസ അദ്ധ്യാപിക സംഗമം
Monday 13 March 2023 12:12 AM IST
തലശ്ശേരി: ആധുനികകാലത്ത് ധാർമ്മിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുവാൻ പരിശ്രമങ്ങൾ ഉണ്ടാവണമെന്നും പുതിയ തലമുറയോട് അദ്ധ്യാപികമാർ മാതൃതുല്യം പെരുമാറണമെന്നും കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീമ ഇസ്ലാഹിയ പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മത വിദ്യാഭാസ അദ്ധ്യാപിക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി സൈനുദ്ദീൻ ആമുഖഭാഷണം നടത്തി . വിവിധ മതസ്ഥാപനങ്ങളിലെ പ്രധാനാദ്ധ്യാപികരായ റസിയ ഖാലിദ്, ഷാനിദ, തഫ്സീല, ഷഹ്നാസ്, ആയിഷ റഫീഖ് എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ഭാരവാഹികളായ എം. ഫൈസൽ ഹാജി, കെ.സി അഹമ്മദ്, എ.കെ മുസമ്മിൽ, സി. അൻവർ, എം.എസ് ആസാദ്, സി. ഇഖ്ബാൽ, പി. ഇർഷാദ്, ബി. മുഹമ്മദ് ഫസൽ എന്നിവർ നേതൃത്വം നൽകി.