ആയുർവേദ കോളേജിൽ ഗ്ലോക്കോമ വാരാചരണം

Monday 13 March 2023 6:49 AM IST

തിരുവനന്തപുരം: കണ്ണിന്റെ ആന്തരിക മർദ്ദം ഉയരുകയും കാഴ്ചശക്തി കുറയുകയും ചെയ്യുന്ന ഗ്ലോക്കോമ നേരത്തേ കണ്ടെത്തി ചികിത്സയിലൂടെ പരിഹരിക്കാനായി തിരുവനന്തപുരം ആയുർവേദ കോളേജ് ശാലാക്യ വിഭാഗത്തിൽ ഗ്ലോക്കോമാ വാരാചരണം 18 വരെ നടക്കും. ക്യാമ്പിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് സൗജന്യമായും എ.പി.എൽ രോഗികൾക്ക് സൗജന്യ നിരക്കിലും കണ്ണിന്റെ ആന്തരിക മർദ്ദം, പെരിമെട്രി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. ആശുപത്രി സൂപ്രണ്ട് പ്രൊഫ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രൊഫ. കുസുമം ജോസഫ്, അസോസിയേറ്റ് പ്രൊഫ. ബിജുമോൻ, ഡോ. ശ്രീകുമാർ, അസിസ്റ്റന്റ് പ്രൊഫ. ആതിര, ഡോ. ശ്രീരശ്മി തുടങ്ങിവർ നേതൃത്വം നൽകും.