വായനചങ്ങാത്തം ഭാഷോത്സവം
Monday 13 March 2023 1:32 AM IST
വർക്കല: ബി.ആർ.സിയുടെ നേതൃത്വത്തിൽ വായനചങ്ങാത്തം ഭാഷോത്സവം സംഘടിപ്പിച്ചു. വർക്കലയിലെ 7 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും നടന്ന ഭാഷേത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച രചയിതാക്കളായ കുട്ടികളെയും രക്ഷിതാക്കളെയുമാണ് വായനചങ്ങാത്തത്തിൽ പങ്കെടുപ്പിച്ചത്. 33 കുട്ടികളും 27 രക്ഷിതാക്കളും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത്, നഗരസഭ തലങ്ങളിൽ വച്ച് ഇവർ തയ്യാറാക്കിയ രചനകൾ പുസ്തകരൂപത്തിലാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനം കൗൺസിലർ പി.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.എസ്.ദിനിൽ അദ്ധ്യക്ഷത വഹിച്ചു. സിദ്ദിഖ് സുബൈർ, ചാന്നാങ്കരജയപ്രകാശ്, അംശു.വി.എസ്, അജിത, ശ്രുതി, മനീഷ, നീന, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സുവീഷ് നന്ദി പറഞ്ഞു.