എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വി​നെ​ ​ആ​ക്ര​മി​ച്ചു​ ​പ​രി​ക്കേ​ൽ​പ്പി​ച്ചു

Monday 13 March 2023 12:31 AM IST

എ​ഴു​കോ​ൺ​ ​:​ ​എ​സ്.​എ​ഫ്.​ഐ​ ​നെ​ടു​വ​ത്തൂ​ർ​ ​ഏ​രി​യ​ ​പ്ര​സി​ഡ​ന്റി​നെ​യും​ ​പ്ര​വ​ർ​ത്ത​ക​നെ​യും​ ​ആ​ക്ര​മി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ചു.​ ​എ​സ്.​എ​ഫ്.​ഐ​ ​നെ​ടു​വ​ത്തൂ​ർ​ ​ഏ​രി​യ​ ​പ്ര​സി​ഡ​ന്റും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നെ​ടു​മ​ൺ​കാ​വ് ​മേ​ഖ​ല​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​മ​ട​ന്ത​കോ​ട് ​കേ​ളി​യി​ൽ​ ​അ​ഭി​രാം​ ​ബാ​ബു,​ ​എ​സ്.​എ​ഫ്.​ഐ​ ​വാ​ക്ക​നാ​ട് ​യൂ​ണി​റ്റ് ​അം​ഗം​ ​മ​ട​ന്ത​കോ​ട് ​മോ​ഹ​ന​ ​വി​ലാ​സ​ത്തി​ൽ​ ​ആ​ദി​ത്യ​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ 8.30​ന് ​മ​ട​ന്ത​കോ​ട് ​ചോ​തി​മു​ക്കി​ലാ​ണ് ​സം​ഭ​വം.​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​എ​ട്ടം​ഗ​ ​സം​ഘം​ ​പ​തി​യി​രു​ന്ന് ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​നെ​ടു​മ​ൺ​കാ​വി​ൽ​ ​നി​ന്ന് ​ക​മ്മി​റ്റി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​ബൈ​ക്കി​ൽ​ ​പോ​വു​ക​യി​രു​ന്നു​ ​അ​ഭി​രാ​മും​ ​ആ​ദി​ത്യ​നും​ .​അ​ഭി​രാ​മി​ന്റെ​ ​കൈ​യ്ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റു.​ ​ആ​ദി​ത്യ​ന്റെ​ ​കൈ​യ്ക്കും​ ​ന​ടു​വി​നു​മാ​ണ് ​പ​രി​ക്ക്.​ ​ഇ​വ​ർ​ ​കൊ​ട്ടാ​ര​ക്ക​ര​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.