ചന്ദ്രശേഖർ റാവു ആശുപത്രിയിൽ

Monday 13 March 2023 1:53 AM IST

ഹൈദരാബാദ്: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിൽ വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഹൈദരാബാദിലെ എ.ഐ.ജി ആശുപ്രതിയിലാണ് പ്രവേശിപ്പിച്ചത്. വയറ്റിൽ അൾസർബാധയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സ നടക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.