തോക്ക് സംസ്‌കാരത്തിനെതിരെ പഞ്ചാബ് സർക്കാർ

Monday 13 March 2023 2:01 AM IST

അമൃത്സർ: തോക്ക് സംസ്കാരത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി പഞ്ചാബ് സർക്കാർ 813 ആയുധ ലൈസൻസുകൾ റദ്ദാക്കി. ഇതുവരെ 2000ലധികം ലൈസൻസുകളാണ് റദ്ദാക്കിയിട്ടുള്ളത്. തോക്കുകൾ സൂക്ഷിക്കാൻ നിയമങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. വിവാഹമുൾപ്പെടെയുള്ള പൊതു ചടങ്ങുകൾക്കും മതപരമായ സ്ഥലങ്ങളിലും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അക്രമത്തെയും ആയുധങ്ങളെയും മഹത്വവത്കരിക്കുന്നത് നിരോധിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പൊലിസ് പരിശോധന നടത്തും. പഞ്ചാബ് ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തോടെയാണ് ആയുധങ്ങൾക്കെതിരെയുള്ള നടപടി കൂടുതൽ ശക്തമാക്കിയത്. ക്രമസമാധാന നില പാലിക്കാനും അക്രമങ്ങൾ ഇല്ലാതാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പഞ്ചാബിൽ ആകെ 3,73,053 തോക്ക് ലൈസൻസുകളാണ് ഉള്ളത്. ഇത് അവസാനിപ്പിക്കാൻ തുടർച്ചയായി നടപടി സ്വീകരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു.

 ആകെയുള്ള ലൈസൻസ് - 3,73,053

നിലവിൽ റദ്ദാക്കിയത്

 ലുധിയാന റൂറൽ - 87

 ഷഹീദ് ഭഗത് സിംഗ് നഗർ- 48

 ഗുർദാസ്പൂർ- 10

 ഫരീദ്കോട്ട്- 84

 പത്താൻകോട്ട് - 199

 ഹോഷിയാപൂർ- 47

 കപൂർത്തല- 6

 എസ്.എ.എസ് കസ്ബ - 235

 സംഗൂർ - 16