ബഖ്‌മുതിൽ 200ലേറെ റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ

Monday 13 March 2023 6:58 AM IST

കീവ് : കിഴക്കൻ യുക്രെയിനിൽ പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്‌മുതിൽ വെള്ളിയാഴ്ച മുതൽ 24 മണിക്കൂറിനിടെ 221 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ. 314 റഷ്യൻ സൈനികർക്ക് പരിക്കേറ്റെന്നും യുക്രെയിൻ സൈനിക വക്താവ് സെർജി ചെറെവാറ്റി പറഞ്ഞു. അതേ സമയം, 210 യുക്രെയിൻ സൈനികരെ ബഖ്‌മുതിൽ തങ്ങൾ വധിച്ചെന്ന് റഷ്യയും അവകാശപ്പെട്ടു.

ഇരുപക്ഷത്തും ആൾനാശമുണ്ടെങ്കിലും കൃത്യമായ കണക്ക് നിർണയിക്കാനായിട്ടില്ല. റഷ്യയുടെ സ്വകാര്യ പാരാമിലിട്ടറി സംഘമായ വാഗ്‌നർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ബഖ്‌മുത് കീഴടക്കാനുള്ള പോരാട്ടം തുടരുന്നത്. നഗരത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് വാഗ്‌നർ ഗ്രൂപ്പ് അവകാശപ്പെടുന്നു.