ദക്ഷിണാഫ്രിക്കൻ റാപ്പർ കോസ്റ്റ അന്തരിച്ചു

Monday 13 March 2023 6:58 AM IST

ജോഹന്നസ്‌ബർഗ്: ദക്ഷിണാഫ്രിക്കൻ റാപ്പർ കോസ്റ്റ റ്റിറ്റ്‌ച് അന്തരിച്ചു. 28 വയസായിരുന്നു. കോസ്റ്റയുടെ കുടുംബം ഇൻസ്റ്റഗ്രാമിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം ജോഹന്നസ്‌ബർഗിലെ ഒരു സംഗീത പരിപാടിക്കിടെ കോസ്റ്റ കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കൻ സംഗീത ലോകത്ത് വളർന്നുവരുന്ന റാപ്പർമാരിൽ ഒരാളായിരുന്നു കോസ്റ്റ. കോൺസ്റ്റാന്റിനസ് സൊബാനൊഗ്ലോ എന്നാണ് കോസ്റ്റയുടെ യഥാർത്ഥ പേര്.

Advertisement
Advertisement