സാന്ത്വന പരിചരണ സ്‌നേഹസംഗമം.

Tuesday 14 March 2023 1:24 AM IST

എലിക്കുളം . പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ എലിക്കുളം പഞ്ചായത്തിന്റെ സാന്ത്വന പരിചരണ സ്‌നേഹസംഗമം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ദർശന സുദർശൻ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗങ്ങളായ ടി എൻ ഗിരീഷ്‌കുമാർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, എം കെ രാധാകൃഷ്ണൻ, അഖിൽ അപ്പുക്കുട്ടൻ, സൂര്യമോൾ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയി, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ, ജെയിംസ് ജീരകത്തിൽ, യമുന പ്രസാദ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജയ്‌സി കട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.