മുപ്പത്തിരണ്ടുകാരി അസ്‌മാബീവി അടിവസ്ത്രത്തിനുള്ളിലൊളിപ്പിച്ചത് ഒരുകോടിരൂപയുടെ ഒന്നേമുക്കാൽ കിലോ സ്വർണം, എത്തിയത് ദുബായിൽ നിന്ന്
Monday 13 March 2023 4:07 PM IST
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിലൊളിപ്പിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്‌റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ് പിടിയിലായത്. 1.769 കിലോ സ്വർണമാണ് ഇവർ അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചത്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്‌മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു.