മെഡിക്കൽ ഓഫീസർ കരാർ ഒഴിവ്.

Tuesday 14 March 2023 12:02 AM IST

കോട്ടയം . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് 18 ന് രാവിലെ ഒൻപതു മുതൽ നാലു വരെ ഇന്റർവ്യൂ നടത്തും. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം. ഫോൺ. 04 74 27 42 34 1.