സണ്ണി ജോസഫിന് ദേശീയ പുരസ്കാരം.
Tuesday 14 March 2023 12:04 AM IST
കോട്ടയം . പതിനെട്ടാമത് തൃശൂർ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ നവാഗത സംവിധായകനുള്ള കെ ഡബ്ല്യു ജോസഫ് ദേശീയ പുരസ്കാരം ഭൂമിയുടെ ഉപ്പ് ചിത്രത്തിന്റെ സംവിധായകൻ സണ്ണി ജോസഫിന്. കേരളത്തിലെ ആദ്യത്തെ ഫിലിം പ്രൊജക്ഷനിസ്റ്റ് കെ വാറുണ്ണി ജോസഫിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് ശില്പവും ഒരു ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം. ചലച്ചിത്ര സംവിധായകൻ ബിജു ചെയർമാനും ചലച്ചിത്രനിരൂപകനും ഫിപ്രസി (ഇന്ത്യ ചാപ്റ്റർ) ജനറൽ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജൂംദാർ, ചലച്ചിത്ര നിരൂപകൻ എം സി രാജനാരായണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. സൺമൂൺ ഫിലിംസ് ബാനറിൽ സണ്ണി ജോസഫ് കിഷോർ കുമാറുമായി ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.