കർമ്മരേഖ രൂപീകരണം.

Tuesday 14 March 2023 12:34 AM IST

കോട്ടയം . കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരിൽ അവബോധ പരിപാടിയും കർമ്മരേഖ രൂപീകരണവും നടന്നു. തെള്ളകം ചൈതന്യയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പെരുമാനൂർ, മുനിസിപ്പൽ കൗൺസിലർ ടി സി റോയി എന്നിവർ പ്രസംഗിച്ചു. അവബോധ പരിപാടിയ്ക്ക് നിത്യമോൾ ബാബു നേതൃത്വം നൽകി.