വിവിധ പദ്ധതികളുടെ ഉദ്ഘാടനം
വെഞ്ഞാറമൂട്: പാങ്ങോട് ഗ്രാമപഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് പർപ്പസ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ഒരു വർഷക്കാലം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു. നൈപുണ്യ വികസനം ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം യോഗീശ്വർ മുഖ്യ പ്രഭാഷണം നടത്തി. വ്യവസായികളായ വി.ചന്ദ്രൻ,എം.അബ്ബാസ്,ജെ.വിജയൻ എന്നിവരെ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.കണ്മണി വിഷ്ണു സ്വാഗതം പറഞ്ഞു.പാങ്ങോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ബാബു,ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി ഷറഫ്,പി.ജെ.ശ്രീകല ,മഞ്ജു സുനിൽ,വി. ഷീജ,പി.സിമി,എസ്.റീന,ദിലീപ്കുമാർ , എസ്.എസ്.ഫാത്തിമ,മഞ്ജു,ജി.വി.സന്തോഷ്, എസ്.സതീശൻ,ബി.എസ്.രാജീവ് , എ.അനിൽകുമാർ,എ. രാജ്കുമാർ, ബി.ചന്ദ്രബാബു, ബി.ബിന്ദു,പി.എ.സമീന,എസ്.മിനി തുടങ്ങിയവർ പങ്കെടുത്തു.