സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Tuesday 14 March 2023 1:26 AM IST

കല്ലമ്പലം : സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ അഹല്യ കണ്ണാശുപത്രിയും സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. സൗജന്യ മരുന്നുകളും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു ഡോ.വിഷ്ണു സോമരജ് പിള്ള, പബ്ലിക് റിലേഷൻ ഓഫീസർ നിഹാൽ.എം, സാങ്കേതിക പ്രവർത്തകരായ അർച്ചന ജി.എസ്‌, സൂര്യ എസ്‌.ആർ, ബിജോയ് ജെ.കെ, അസോസിയേഷൻ ഭാരവാഹികളായ പി.എൻ ശശിധരൻ, ഖാലിദ് പനവിള, എ.സൈനുലാബിദീൻ, അറഫ റാഫി,ജി. ശ്രീകുമാർ, സുനിൽകുമാർ, അജയകുമാർ, ഷാജഹാൻ, സോമശേഖരൻ നായർ, ഹസീന, ഷാഹിന, ലിജി, നജീമ തുടങ്ങിയവർ പങ്കെടുത്തു.