ബ്രഹ്മപുരം: കുറ്റം ചെയ്തവർക്കെതിരേ കർശന നടപടി വേണം: വി.കെ. അശോകൻ
Tuesday 14 March 2023 12:39 AM IST
തൃശൂർ: കൊച്ചിയിലെ ബ്രഹ്മപുരത്ത് നടന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ. അശോകൻ. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ (എസ്.ആർ.പി) 46-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ടൽ അശോക ഇന്നിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം.എൻ. ഗുണവർദ്ധനൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഡ്വ. എ.എൻ. പ്രേംലാൽ, വി.എസ്. രാമകൃഷ്ണൻ, മോഹൻ കർത്താറ എന്നിവർ പ്രസംഗിച്ചു. പരമേശ്വരൻ സ്വാഗതവും തമ്പി നന്ദിയും പറഞ്ഞു.
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ സ്ഥാപക നേതാക്കളുടെ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.