കനറാബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ
Monday 13 March 2023 8:48 PM IST
തൃശൂർ: കനറാ ബാങ്ക് (ഇസിൻഡിക്കറ്റ് ബാങ്ക്) കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവ് നൽകും. കാനറാ ബാങ്കിന്റെ അതത് ശാഖകളിൽ മാർച്ച് 17ന് രാവിലെ 10 മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ പരമാവധി ഇടപാടുകാർക്ക് കടബാദ്ധ്യതകളിൽ നിന്നും ഒഴിവാകാനുള്ള അവസരം നൽകും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ, കൃഷി, വ്യാപാര വായ്പകൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ശാഖകളിൽ ബന്ധപ്പെടാം: 8281999827.